സ്വപ്ന സാക്ഷാത്കാരത്തിന് മുച്ചക്ര വാഹനം നൽകി മണപ്പുറം ഫൗണ്ടേഷൻ
ലോക വികലാംഗ ദിനത്തിന് മുന്നോടിയായി തളർവാത രോഗബാധിതനും ചേർപ്പ് സ്വദേശിയും ആയ മുഹമ്മദ് ഷഫീക്കിന് മുച്ചക്ര വാഹനം നൽകി മണപ്പുറം ഫൗണ്ടേഷൻ. മണപ്പുറം ഫിനാൻസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ മാനേജിംഗ് ട്രസ്റ്റി വി പി നന്ദകുമാർ വാഹനം കൈമാറി . മണപ്പുറം ഫൗണ്ടേഷൻ സി ഇ ഒ ജോർജ് ഡി ദാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വലപ്പാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ഹെൽത്ത് ഇൻസ്പെക്ടർ രമേശ് മുഖ്യഅഥിതി ആയി പങ്കെടുത്തു .ഡബ്ബിംഗ് ആർട്ടിസ്ട്ടും പഞ്ചഗുസ്തി ചാമ്പ്യനുമായ ആയ ഷഫീഖ് കൃതജ്ഞത അറിയിക്കുകയും ഫൗണ്ടേഷൻ നൽകിയ മുച്ചക്ര വാഹനത്തിൽ ലഡാക്കിൽ എത്തണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.
വലപ്പാട് ഗ്രാമപഞ്ചായത്തിലെ 28 ആശാവർക്കർമാർക്ക് യൂണിഫോം യൂണിഫോമും വിതരണം ചെയ്തു . കൊവിഡ് മഹാമാരിയിൽ കൊവിഡ് മുൻനിര പോരാളികൾക്കൊപ്പം പ്രവർത്തിച്ച ആശാവർക്കർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരെ വി പി നന്ദകുമാർ അഭിനന്ദിച്ചു . മണപ്പുറം ഫൗണ്ടേഷൻ സാമൂഹിക പ്രതിബദ്ധത വിഭാഗത്തിലെ ശില്പ സെബാസ്റ്റ്യൻ , സൂരജ് കെ , എമിൽ ജോർജ്, അഖില എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.