കരുതലുമായി മണപ്പുറം ഫൗണ്ടേഷൻ എറണാകുളത്തും .
എറണാകുളം ജനറൽ ആശുപത്രിയിൽ നടന്ന ചടങ്ങിൽ മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി വി പി നന്ദകുമാർ അഞ്ച് ലക്ഷം രൂപയുടെ പോർട്ടബിൾ വെൻറിലേറ്ററുകൾ കൈമാറി .എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട് ഡോക്ടർ അനിത ഏറ്റുവാങ്ങി . എറണാകുളം എം പി ഹൈബി ഈഡൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ , പ്രശസ്ത സിനിമാതാരം അനൂപ് മേനോൻ മുഖ്യ അഥിതി ആയി പങ്കെടുത്തു . ലയൺസ് ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ സുഷമാ നന്ദകുമാർ ആശംസ അർപ്പിച്ചു .
ഡോക്ടർ അനിത, ഡോക്ടർ ജുനൈദ് റഹ്മാൻ ,ഡോക്ടർ ജോൺ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു . മണപ്പുറം ഫൗണ്ടേഷൻ മുൻകൈ എടുത്തു വെൻറിലേറ്ററുകൾ ലഭ്യമാക്കിയതിൽ നന്ദി രേഖപ്പെടുത്തി .
മണപ്പുറം ഫൗണ്ടേഷൻ സിഇഒ ജോർജ്ജ് ഡി ദാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ മണപ്പുറം ഫിനാൻസ് ചീഫ് പി ആർ ഓ സനോജ് ഹെർബർട്ട്, സീനിയർ പി ആർ ഒ അഷ്റഫ്, ചീഫ് മാനേജർ ശിൽപ ട്രീസ സെബാസ്റ്റ്യൻ , കെ സൂരജ് എന്നിവർ പങ്കെടുത്തു.