വലപ്പാട് ഗവൺമെൻറ് ഹൈസ്കൂളിന് മണപ്പുറം ഫൗണ്ടേഷൻ്റെ കൈത്താങ്ങ്

മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി വി പി നന്ദകുമാർ തൻ്റെ പഠനകാലം ചിലവഴിച്ച വലപ്പാട് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥി വിദ്യാർഥിനികൾക്ക് കൊവിഡ് മഹാമാരിയുടെ ദുരന്തകാലഘട്ടത്തിനുശേഷം സ്നേഹ സമ്മാനമായി മൂന്ന് ലക്ഷം രൂപയുടെ പഠനോപകരണങ്ങളും ഭൗതിക ഉപകരണങ്ങളും നൽകി.

മണപ്പുറം ഫൗണ്ടേഷൻ സി എസ് ആർ വിഭാഗം ചീഫ് മാനേജർ ശിൽപാ, ട്രീസ സെബാസ്റ്റ്യൻ, തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഡേവിസ് മാസ്റ്റർക്ക് ഉപകരണങ്ങൾ കൈമാറി. ഗവൺമെൻറ് ഹൈസ്കൂൾ അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ സ്കൂളിലേക്ക് ആവശ്യമായ വാട്ടർടാങ്ക്, വാട്ടർ പ്യൂരിഫയർ, ഫയർ എക്സ്റ്റിംഗ്യൂഷർ, ഇലക്ട്രിക് ബെല്ല്, ലാബ് ഉപകരണങ്ങൾ , കുട്ടികൾക്കുള്ള കസേരകൾ, ഫാനുകൾ, അലമാരകൾ, സ്പീക്കറുകൾ, ആംബ്ലിഫയർ, മൈക്, മൈക് സ്റ്റാൻഡ്, പ്രൊജക്ടർ സ്ക്രീനുകൾ, പോഡിയം, നോട്ടുബുക്കുകൾ, ടെലിവിഷൻ എന്നിവയാണ് സമർപ്പിച്ചത്.

വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിനിത, ജില്ലാ പഞ്ചായത്ത് മെമ്പർ മഞ്ജുള അരുണൻ, വാർഡ് മെമ്പർ അജയഘോഷ് , പി ടി എ പ്രസിഡണ്ട് ഹമീദ് എന്നിവർ മുഖ്യസാന്നിധ്യം വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ജിഷ കെ സി സ്വാഗതം പരയുകയും, ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് പാർവ്വതി കൃതജ്ഞത അർപ്പിക്കുകയും ചെയ്തു.

Related Posts