കരുതലിൻ്റെ കൈത്താങ്ങായ് മണപ്പുറം ഫൗണ്ടേഷൻ

വലപ്പാട് : പ്രമേഹ രോഗം ബാധിച്ച് അംഗപരിമിതനായ വലപ്പാട് സ്വദേശി കെ.എ സുകുവിന് മുച്ചക്ര വാഹനവും ഒപ്പം ക്യാൻസർ രോഗത്തിൻ്റെ പാർശ്വഫലങ്ങളാൽ കേൾവി ശക്തി നഷ്ടപ്പെട്ട വലപ്പാട് സ്വദേശിനി ആനി ആലപ്പാടിന് നാല്പതിനായിരം രൂപ വിലമതിക്കുന്ന ശ്രവണ സഹായിയുടെയും വിതരണ ചടങ്ങ് ജൂലായ് 6 ന് രാവിലെ 9 മണിക്ക് മണപ്പുറം ഫിനാൻസ് ഹെഡ് ഓഫീസിൽ വച്ച് മണപ്പുറം മാനേജിങ് ട്രസ്റ്റി വി.പി നന്ദകുമാർ ഉത്ഘാടനം ചെയ്തു. മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ ശ്രീ ജോർജ് ഡി ദാസ് സ്വാഗതം പറഞ്ഞു. മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി ശ്രീ.വി.പി.നന്ദകുമാർ സ്കൂട്ടറിൻ്റെ താക്കോൽ, ശ്രവണ സഹായി എന്നിവ വിതരണം ചെയ്തു. സ്കൂട്ടർ വിതരണ ചടങ്ങിൽ മണപ്പുറം മാനേജിംഗ് ട്രസ്റ്റി ശ്രീ വി പി നന്ദകുമാർ ഫ്ലാഗോഫ് നിർവഹിച്ചു. വലപ്പാട് ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെമ്പർ ശ്രീ. അജയഘോഷ്, മൂന്നാം വാർഡ് മെമ്പർ ശ്രീമതി സിജി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു, തുടർന്ന് മണപ്പുറം ഫൗണ്ടേഷൻ ചീഫ് മാനേജർ ശില്പ ട്രീസാ സെബാസ്റ്റ്യൻ നന്ദി പറഞ്ഞു. മണപ്പുറം ഫൗണ്ടേഷൻ്റെ ഈ വർഷത്തെ സി.എസ്.ആർ പദ്ധതിയിലുൾപ്പെടുത്തിയാണ് പദ്ധതി സമർപ്പിച്ചത്.

Related Posts