നാട്ടിക ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനു കൈത്താങ്ങായി മണപ്പുറം ഫൗണ്ടേഷൻ
നാട്ടിക ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലേക്ക് ബോധവൽക്കരണ ക്ലാസ്സുകൾക്കായി മണപ്പുറം ഫൗണ്ടേഷൻ കസേരകൾ കൈമാറി. ഉപഹാരം സ്വീകരിക്കുന്ന ചടങ്ങ് ഡി എഫ് ഒ അരുൺ ഭാസ്കർ ഉദ്ഘാടനം ചെയ്തു. എസ് ടി ഒ, ഐഎ ലാസർ അധ്യക്ഷത വഹിച്ച ചടങ്ങിൽ, എസ് എഫ് ആർ ഒ ബ്രിജിലാൽ കുമാർ സ്വാഗതം ആശംസിച്ചു. മണപ്പുറം ഫൗണ്ടേഷൻ ചീഫ് മാനേജർ ശിൽപ ട്രീസ സെബാസ്റ്റ്യൻ 50 കസേരകൾ ഫയർ സ്റ്റേഷനിലേക്കായി ഡി എഫ് ഒ അരുൺ ഭാസ്കർന് കൈമാറി. എസ് ടി ഒ കെ യു വിജയകൃഷ്ണ, എഎസ്ടി ഒ ടിആർ ജയകുമാർ ആശംസകളർപ്പിച്ചു. എസ് എഥ് ആർ ഒ കെസി സജീവ് നന്ദി രേഖപ്പെടുത്തി.