സ്കൂൾ കൗൺസിൽ സ്ഥാനാരോഹണച്ചടങ്ങ് നടത്തി മണപ്പുറം ഗീതാ രവി പബ്ലിക് സ്കൂൾ

വലപ്പാട് : മണപ്പുറം ഗീതാ രവി പബ്ലിക് സ്കൂളിൽ 2022- 23 വർഷത്തെ വിദ്യാർത്ഥി കൗൺസിൽ സ്ഥാനാരോഹണ ചടങ്ങ് നടത്തി. വലപ്പാട് എസ് ഐ വിജു പൗലോസ് മുഖ്യാതിഥി ആയ ചടങ്ങിൽ മണപ്പുറം ഫൗണ്ടേഷൻ സി ഇ ഒ ജോർജ്.ഡി. ദാസ്, ഡയറക്ടർ ഡോ.ഷാജി മാത്യു, പിടിഎ പ്രസിഡണ്ട് രാജേഷ് വേളക്കാട്ട്, സ്കൂൾ പ്രിൻസിപ്പൽ മിന്റു. പി.മാത്യു, വൈസ് പ്രിൻസിപ്പൽ ജിഷ കെ. ആർ എന്നിവർ സംസാരിച്ചു. കൗൺസിൽ അംഗങ്ങളെ സാഷേസും ബാഡ്ജും നൽകി ആദരിച്ചു. ഇന്നത്തെ തലമുറയ്ക്ക് വേണ്ട സ്വഭാവ സവിശേഷതകളെയും മൂല്യങ്ങളെയും കുറിച്ച് എസ് ഐ വിജു പൗലോസ് വിദ്യാർത്ഥികൾക്ക് സ്നേഹ സന്ദേശം നൽകി. ചടങ്ങിൽ കെജി ഹെഡ് സുഖി പ്രദീപ് നന്ദി അർപ്പിച്ച് സംസാരിച്ചു

Related Posts