മണപ്പുറം വയോജന ക്ഷേമസമിതി ചാരിറ്റബിൾ സൊസൈറ്റി ആദരവും, സാമ്പത്തിക സഹായ വിതരണവും നടത്തി

മണപ്പുറം ഫൗണ്ടേഷന്റെയും , സി.പി ട്രസ്റ്റ് വലപ്പാടിന്റെയും സഹകരണത്തോടെ ആണ് പരിപാടി സംഘടിപ്പിച്ചത്

ads banner.png

തൃശ്ശൂർ: 'വയോജനങ്ങളും, ഭിന്ന ശേഷിക്കാരും നാടിന്റെ വഴികാട്ടികളും, സമ്പത്തുമാണ് . അവരെ സാന്ത്വന സ്പർശ്ശം നൽകി ചേർത്തുനിർത്തുനിർത്തുന്ന മഹനീയമായ ചുമതല വഹിക്കുക വഴി മണപ്പുറം വയോജന ക്ഷേമസമിതി ചാരിറ്റബിൾ സൊസൈറ്റി നടത്തുന്ന പ്രവർത്തനങ്ങൾ ' മാതൃകാപരമാണ് ,നാട്ടിക ,തളിക്കുളം ,വലപ്പാട് പഞ്ചായത്തുകളിലെ 150 വയോജനങ്ങൾക്ക് മണപ്പുറം ഫൗണ്ടേഷന്റെ സ്നേഹ സമ്മാനവും പത്തോളം ഭിന്നശേഷിക്കാരായ കുട്ടികൾക്ക്‌ വലപ്പാട് സി പി ട്രസ്റ്റ് നൽകിയ സാമ്പത്തിക സഹായവിതരണത്തിന്റെയും ഉദ്ഘാടന കർമ്മം നിർവഹിച്ച് സംസാരിക്കവെ മൃഗ സംരക്ഷണ ക്ഷീര വികസനവകുപ്പ് മന്ത്രി ജെ .ചിഞ്ചുറാണി അഭിപ്രായപ്പെട്ടു. സമിതി സെക്രട്ടറി സഞ്ജിന പർവ്വിൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ചെയർമാൻ ലാൽ കച്ചില്ലം അധ്യക്ഷത വഹിച്ചു . സി.പി ട്രസ്റ്റ് വലപ്പാട് ചെയർമാൻ സി.പി സാലിഹ്, മണപ്പുറം ഫൗണ്ടേഷൻ സി.ഇ ഒ ജോർജ് ഡി ദാസ് , ശിൽപ്പ സെബാസ്റ്റ്യൻ, ചാരിറ്റബിൾ സൊസൈറ്റി രക്ഷാധികാരി പി.കെ സുഭാഷ് ചന്ദ്രൻ മാസ്റ്റർ, എം. സ്വർണ്ണലത, ഷീന പറയങ്ങാട്ടിൽ, ഷീല വിജയകുമാർ, കിഷോർ വാഴപ്പിള്ളി, മണി നാട്ടിക, കെ സി സദാനന്ദൻ, ബിജോയ് പി.എസ്, സീമാരാജൻ, സ്മിത, ഷൈജ പരീദ്, സിന്ധു പ്രസാദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിജോഷാനന്ദൻ നന്ദി പറഞ്ഞു .

Related Posts