വാണിയംകുളത്തെ മത്സരചിത്രം പങ്കുവെച്ച് മാഞ്ചസ്റ്റര്‍ സിറ്റി; അമ്പരന്ന് ആരാധകർ
ഒറ്റപ്പാലം: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രം കണ്ട് അമ്പരന്നിരിക്കുകയാണ് ഒറ്റപ്പാലം വാണിയംകുളത്തെ ഫുട്ബോൾ ആരാധകർ. ക്ലബിലെ അൾജീരിയൻ താരം റിയാദ് മെഹ്റാസിന് ജന്മദിനാശംസകൾ നേർന്ന് മാഞ്ചസ്റ്റർ സിറ്റി പങ്കുവച്ചത് വാണിയംകുളത്ത് നടന്ന ഫുട്ബോൾ മത്സരത്തിന്‍റെ ചിത്രമാണ്. വാണിയംകുളം ചോറോട്ടൂർ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിന് സമീപമുള്ള മൈതാനത്ത് നടന്ന വാണിയംകുളം ഫുട്ബോൾ ലീഗെന്ന സെവൻസ് മത്സരത്തിന്‍റെ ചിത്രമാണ് പങ്കുവച്ചത്. റിയാദ് മെഹ്റസ് ഈ ഗ്രൗണ്ടിൽ പന്തടിക്കുന്നതുപോലെ എഡിറ്റ് ചെയ്ത ചിത്രമാണത്. യൂറോപ്യൻ ഫുട്ബോളിന്‍റെ മാതൃകയിൽ വാണിയംകുളത്തെ ഏതാനും ചെറുപ്പക്കാർ സംഘടിപ്പിച്ചതാണ് വാണിയംകുളം ഫുട്ബോൾ ലീഗ് എന്ന സെവൻസ് ടൂർണമെന്‍റ്. 2021 ഏപ്രില്‍ 18-ന് ഈ ടൂര്‍ണമെന്റിലെ എസ്.ആര്‍.വി. ഫുട്ബോള്‍ ക്ലബ്ബും ബറ്റാലിയന്‍ വെള്ളിയാടും തമ്മില്‍ നടന്ന മത്സരത്തിൻ്റെ ചിത്രമാണ് സിറ്റി ഇന്‍സ്റ്റഗ്രാമില്‍ ആശംസയ്ക്കായി ഉപയോഗിച്ചത്.