മന്ദാകിനി; മലയാളിത്തം നിറഞ്ഞൊരു നാടൻ വാറ്റ് അങ്ങ് കാനഡയിൽ.

ലണ്ടനിലെ കൊമ്പൻ ബിയറിനും അയർലണ്ടിലെ മഹാറാണിക്കും ശേഷം സോഷ്യൽ മീഡിയയിലും വൈറലാവുകയാണ് മന്ദാകിനി. മലയാളിത്തം നിറഞ്ഞ ഈ വാറ്റ് കേരളീയനല്ല മറിച്ച് ഒരു കനേഡിയനാണ്.

മന്ദാകിനി മലബാറി വാറ്റ് എന്നാണ് ബോട്ടിലിന്റെ പുറത്തെ ലേബലിലുള്ളത്.

കറുവപ്പട്ട, ഏലയ്ക്ക തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത് മഹാറാണിയും മട്ട അരിയിൽ നിന്ന് കൊമ്പൻ ബിയറും ഉണ്ടാക്കുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നതെങ്കിൽ കരിമ്പ് വാറ്റിയെടുത്താണ് കനേഡിയൻ മന്ദാകിനി നിർമിക്കുന്നതാണെന്നാണ് മന്ദാകിനി അവരുടെ വെബ്സൈറ്റിൽ പറയുന്നത്. മന്ദാകിനിയുടെ ഉത്ഭവത്തെക്കുറിച്ചുള്ള പരിപൂർണ വിവരങ്ങൾ mandakini.ca എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

ഹെൻഡ്രിക് വാൻ റീഡിന്റെ ഹോർത്തുസ് മലബാറിക്കസിൽ നിന്ന് പ്രചോദമുൾക്കൊണ്ടും മലബാർ മേഖലയിൽ സുലഭമായ നാടൻ വാറ്റിനെ ഓർമിപ്പിക്കുന്ന വിധത്തിലുമാണ് മന്ദാകിനിയുടെ നിർമാണവുമെന്ന് വെബ്സൈറ്റിൽ പറയുന്നു.

കാനഡയിൽ 39.95 കനേഡിയൻ ഡോളറാണ് മന്ദാകിനിയുടെ വില. അതായത് 2300ഓളം ഇന്ത്യൻ രൂപ. കാനഡയിലെ വോൺ ഒന്റാറിയോയിലെ ഡിസ്റ്റിലറിയിലാണ് മന്ദാകിനി ഉത്പാദിപ്പിക്കുന്നത്.

കൊച്ചിക്കാരന്റേയും കൊല്ലംകാരന്റേയും ബുദ്ധിയിൽ ഉണ്ടായ മഹാറാണിയും കൊമ്പനും പോലെ മന്ദാകിനിക്ക് പിന്നിലെ കറുത്ത കൈകൾ മലയാളിയുടേതാണോ എന്നത് അനേഷിക്കേണ്ടിയിരിക്കുന്നു. അതാരാണെന്നാണ് സൈബർ ലോകവും തിരയുന്നത്.

Related Posts