ഭിന്നശേഷി കുട്ടികളുടെ സംഗീത മാധുരിയിൽ മതിമറന്നു പോയെന്ന് ഗായിക മഞ്ജരി

ഭിന്നശേഷിക്കാരായ കുട്ടികളുടെ കഴിവിനെ വാനോളം വാഴ്ത്തി മലയാളികളുടെ പ്രിയ ഗായിക മഞ്ജരി. തിരുവനന്തപുരത്തെ മാജിക് പ്ലാനറ്റിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം ഒരു ദിവസം ചിലവഴിച്ചതിൻ്റെ അനുഭവങ്ങളാണ് ഗായിക പങ്കുവെച്ചത്.

manjeri

"ഭിന്നശേഷി കുട്ടികളുടെ സംഗീത മാധുരിയിൽ ഞാൻ മതിമറന്നു പോയി. ഇന്നലെയായിരുന്നു സംഭവം. തിരുവനന്തപുരത്തെ മാജിക് പ്ലാനറ്റിൽ നൂറോളം ഭിന്നശേഷി കുട്ടികൾക്കായുള്ള ഡിഫറൻ്റ് ആർട്ട് സെൻ്ററിലായിരുന്നു ഇന്നലെ. ഒക്ടോബർ 2 ന് അവതരിപ്പിക്കുന്ന സഹയാത്രയുടെ ഭാഗമായി സംഗീത ലോകത്തുള്ള കുട്ടികളെ പാട്ട് പഠിപ്പിക്കാൻ പോയതായിരുന്നു," സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിൽ മഞ്ജരി പറയുന്നു.

പരിമിതികളെ മറന്ന് ഓരോ പാട്ടും കുട്ടികൾ ഏറ്റു പാടിയപ്പോൾ തൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകിയെന്നും മനസ്സ് നിറയെ സ്നേഹം കവിഞ്ഞൊഴുകിയെന്നും അതീവ വൈകാരികമായാണ് ഗായിക തൻ്റെ അനുഭവം പങ്കുവെയ്ക്കുന്നത്. സഫലമായ ഒരു ദിനം കൂടി, തികച്ചും ദൈവാനുഗ്രഹം എന്ന വാക്കുകളോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.

Related Posts