ലളിതം സുന്ദരത്തിലെ പാട്ടിനൊപ്പം ചുവടുവെച്ച് മഞ്ജുവാര്യരും സംഘവും; ഡാൻസ് വീഡിയോ പങ്കുവെയ്ക്കാൻ ആരാധകരോട് അഭ്യർഥന
ലളിതം സുന്ദരം എന്ന തൻ്റെ പുതിയ ചിത്രത്തിലെ മനോഹരമായ ഗാനത്തിനൊപ്പം ചുവടുവെച്ച് മഞ്ജു വാര്യരും സംഘവും. സൈജു കുറുപ്പ്, അനു മോഹൻ, ദീപ്തി സതി, തെന്നൽ അഭിലാഷ് എന്നിവരാണ് മഞ്ജുവിനൊപ്പം ചുവടുവെയ്ക്കുന്നത്.
"പഴയൊരു പാട്ടിൻ്റെ ഏതോ വരിത്തുണ്ട് ഒളിമറയാതെൻ്റെ ചുണ്ടത്തുണ്ട് "എന്ന വരികൾക്കൊപ്പമാണ് വീഡിയോയിൽ മഞ്ജുവും സംഘവും നൃത്തം ചെയ്യുന്നത്. ഒരു പാട് പേർ ചിത്രത്തിലെ ഗാനരംഗം കണ്ട് അഭിനന്ദിച്ചതായി
ഇൻസ്റ്റഗ്രാം വീഡിയോയിൽ മഞ്ജു പറയുന്നു. പ്രസന്ന മാസ്റ്റർ ചെയ്ത കോറിയോഗ്രഫി എല്ലാവർക്കും ഇഷ്ടമായി. അതിലെ ഹൂക്ക് സ്റ്റെപ്പ് രസകരമായെന്ന് എത്രയോ പേർ അഭിപ്രായപ്പെട്ടു. അപ്പോൾ ഞങ്ങൾക്കും ഒരാഗ്രഹം. നിങ്ങളും ആ സ്റ്റെപ്പ് ചെയ്ത് കാണണമെന്ന്. ലളിതമായ സ്റ്റെപ്പ് വീഡിയോയിലൂടെ ചെയ്തുകാണിക്കുന്ന മഞ്ജു അത് ചെയ്തുകൊണ്ടുള്ള വീഡിയോ പങ്കുവെയ്ക്കാൻ ആരാധകരോടും അഭ്യർഥിച്ചു.
സഹോദരൻ മധു വാര്യർ സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് മഞ്ജു വാര്യർ പ്രൊഡക്ഷൻസാണ്. ബിജു മേനോനാണ് ചിത്രത്തിലെ നായകൻ. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.