ലളിതം സുന്ദരത്തിലെ ആദ്യ ഗാനം നാളെ പുറത്തിറക്കുമെന്ന് മഞ്ജുവാര്യർ
മധുവാര്യർ സംവിധാനം ചെയ്ത് മഞ്ജുവാര്യരും ബിജു മേനോനും മുഖ്യ വേഷത്തിലെത്തുന്ന ചിത്രമാണ് ലളിതം സുന്ദരം. ചിത്രത്തിലെ ആദ്യ ഗാനം തൻ്റെ യൂട്യൂബ് ചാനലിലൂടെ നാളെ പുറത്തിറക്കുമെന്ന് മഞ്ജു വാര്യർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
"മേഘജാലകം തുറന്നു നോക്കിടുന്നുവോ വസന്തകാല നീലവാനമിന്നു നമ്മളെ" എന്നു തുടങ്ങുന്ന ഗാനത്തിൻ്റെ രചയിതാവ് ഹരിനാരായണനാണ്. ബിജി ബാലാണ് സംഗീതം. ആലാപനം നജീം അർഷാദ്.
നാളെ രാവിലെ 11 മണിക്കാണ് ഗാനം റിലീസ് ചെയ്യുന്നത്. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ ഈ മാസം ചിത്രം പ്രദർശനത്തിന് എത്തുമെന്നും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ മഞ്ജുവാര്യർ പറഞ്ഞു.