നാട്ടിക തട്ടുപറമ്പിൽ മാറാട്ട് വേട്ടുവന്ത്ര താണിശ്ശേരി വെൽവെട്ടിക്കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു
നാട്ടിക: തട്ടുപറമ്പിൽ മാറാട്ട് വേട്ടുവന്ത്ര താണിശ്ശേരി വെൽവെട്ടിക്കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു. രാവിലെ മഹാഗണപതി ഹോമം, നിർമ്മാല്യ ദർശനം, കലശപൂജ, കലശാഭിഷേകം, ശ്രീഭൂതബലി, ഉച്ചപൂജ, വൈകീട്ട് ദീപാരാധന എന്നിവ നടന്നു. ക്ഷേത്രം പ്രസിഡണ്ട് ഷൈൻ സുരേന്ദ്രനാഥ്, സെക്രട്ടറി അഭിലാഷ് തട്ടുപറമ്പിൽ, ഭാരവാഹികളായ മുരളീധരൻ തട്ടുപറമ്പിൽ, ജ്യോതി തട്ടുപറമ്പിൽ, സുധീർ തട്ടുപറമ്പിൽ എന്നിവർ നേതൃത്വം നൽകി. ക്ഷേത്രം മേൽശാന്തി അരുൺ, കീഴ്ശാന്തി അമൽ എന്നിവർ മുഖ്യകാർമ്മികത്വം നൽകി. ഫെബ്രുവരി 6 ന് പ്രതിഷ്ഠാദിനവും, ഫെബ്രുവരി 9ന് ക്ഷേത്രത്തിൽ ഉത്സവവും ആഘോഷിക്കും.