കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
തൃശൂർ: കേരള കർഷക തൊഴിലാളി ഫെഡറേഷൻ (എസ് ടി യു) തൃശൂർ കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി എ അബുബക്കർ ഹാജി, സംസ്ഥാന പ്രസിഡണ്ട് പാറക്ക മമ്മുട്ടി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് എസ് ടി യു സംസ്ഥാന പ്രസിഡണ്ട് അഡ്വ. എം റഹ്‍മത്തുള്ള ഉദ്‌ഘാടനം ചെയ്തു. എസ് ടി യു വിന്റെ ആവശ്യങ്ങൾ അംഗീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു. അതിവർഷ ആനുകൂല്യം, വിവാഹ ധനസഹായം, പ്രസവ ആനുകൂല്യം എന്നിവ എത്രയും പെട്ടന്ന് വിതരണം ചെയ്യാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. യു പോക്കർ മുഖ്യ പ്രഭാഷണം നടത്തുകയും, എസ് ടി യു ,സംസ്ഥാന ട്രഷറർ കെ പി മുഹമ്മദ് അഷറഫ്, ഷാഹുൽ ഹമീദ്, സലാം, മൻസൂർ അലി, സി മുഹമ്മദ് ഇസ്‌മായിൽ, പി സി മുഹമ്മദ് എന്നിവർ ധർണയെ അഭിസംബോധന ചെയ്‌തുകൊണ്ട് സംസാരിക്കുകയും ചെയ്തു. സംസ്ഥാന സെക്രട്ടറി ടി എം എ കാസിം നന്ദി രേഖപ്പെടുത്തി. വി ടി അബ്‌ദുൾ റഹ്‌മാൻ, കുഞ്ഞമ്മദ് കല്ലൂറാവി, പി മുഹമ്മദ് മാസ്റ്റർ, കെ അബ്‌ദുൾ റഹിമാൻ, പി നൗഷാദ്, സി മൊയ്‌തു, ബീരാൻ കുട്ടി, കൊവ്വൽ അബ്‌ദു റഹിമാൻ, അബ്‌ദു കണ്ണൂർ, കെ ബഷീർ മൗലവി ആലപ്പുഴ എന്നിവർ പങ്കെടുത്തു.