ഔറേലിയ ചാന്‍ സുക്കര്‍ബര്‍ഗ്; മകൾ ജനിച്ച സന്തോഷം പങ്കുവച്ച് മാര്‍ക്ക് സുക്കര്‍ബര്‍ഗ്

വാഷിംഗ്ടണ്‍: പെൺകുഞ്ഞ് ജനിച്ച സന്തോഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച് ഫേസ്ബുക്ക് സഹസ്ഥാപകൻ മാർക്ക് സുക്കര്‍ബര്‍ഗ്. ഭാര്യ പ്രിസില്ല ചാനിനും കുഞ്ഞിനുമൊപ്പമുള്ള ചിത്രത്തോട് കൂടിയാണ് വാർത്ത പങ്കുവച്ചിരിക്കുന്നത്. കുഞ്ഞിന് ഔറേലിയ എന്നാണ് പേരിട്ടിരിക്കുന്നത്. ഈ ലോകത്തേക്ക് സ്വാഗതം, ഔറേലിയ ചാൻ സക്കർബർഗ്, നിങ്ങൾ ഒരു അനുഗ്രഹമാണ്," മകളുടെ ചിത്രം പങ്കുവച്ചുകൊണ്ട് മാർക്ക് സുക്കർബർഗ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഭാര്യ ഗർഭിണിയാണെന്ന് അദ്ദേഹം അറിയിച്ചത്.   2012 ലാണ് മാർക്ക് സുക്കർബർഗും പ്രിസില്ല ചാനും വിവാഹിതരായത്. ഹാർവാർഡ് സർവകലാശാലയിൽ സുക്കർബർഗിന്‍റെ സഹപാഠിയായിരുന്നു പ്രിസില്ല.  ഇവർക്ക് മാക്സിമ ചാൻ സുക്കർബർഗ് (7), ഓഗസ്റ്റ് ചാൻ സുക്കർബർഗ് (5) എന്നിങ്ങനെ രണ്ട് പെൺമക്കൾ കൂടിയുണ്ട്. 

Related Posts