ടി-20 യിൽ ഏറ്റവുമധികം റൺസ് എന്ന റെക്കോർഡ് മാർട്ടിൻ ഗപ്റ്റിലിന്
ടി20 യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന റെക്കോർഡ് വീണ്ടും മാർട്ടിൻ ഗപ്റ്റിലിന്. വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20യിൽ ഗപ്റ്റിൽ ഈ റെക്കോർഡ് വീണ്ടും തൻ്റെ പേരിലാക്കി. ബാറ്റിംഗിനിറങ്ങുമ്പോൾ രോഹിതിനെക്കാൾ അഞ്ച് റൺസ് മാത്രം പിന്നിലായിരുന്നു ഗപ്റ്റിൽ. മത്സരത്തിൽ 15 റൺസ് നേടാൻ താരത്തിനു സാധിച്ചു. നിലവിൽ രോഹിത്തിന് 3487 റൺസും ഗപ്റ്റിലിന് 3497 റൺസുമാണുള്ളത്. വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി20 യിൽ 64 റൺസ് നേടിയാണ് രോഹിത് ഗപ്റ്റിലിനെ മറികടന്ന് ഒന്നാമതെത്തിയത്.