ആവിക്കലിൽ മാലിന്യ പ്ലാന്‍റിനെതിരായ ഹര്‍ത്താലിനിടെ വൻ സംഘര്‍ഷം

കോഴിക്കോട്: മാലിന്യ പ്ലാൻ്റിനെതിരെ കോഴിക്കോട് ആവിക്കൽ തോട്ടിലും പരിസര വാർഡുകളിലും ഹർത്താൽ. ഹര്‍ത്താലിനെ തുടര്‍ന്ന് റോഡ് ഉപരോധിച്ച സമരക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
മൂന്നാലിങ്കൽ, വെള്ളയിൽ, തോപ്പയിൽ എന്നീ വാർഡുകളിലാണ് സമര സമിതി ഹർത്താലിന് ആഹ്വാനം ചെയ്തത്. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പൊലീസ് സംഘത്തെയാണ് വിന്യസിച്ചിരിക്കുന്നത്.
ഹർത്താൽ കണക്കിലെടുത്ത് സ്ഥലത്ത് നിർമ്മാണ പ്രവൃത്തികൾ നിർത്തി വെച്ചിരിക്കുകയാണ്. മാലിന്യ പ്ലാന്‍റ് നിർമ്മാണം; ആവിക്കൽ തോട്ടിലും പരിസര വാർഡുകളിലും ഇന്ന് ഹർത്താൽ