വയനാട് വന്യജീവി സങ്കേതത്തില്‍ വൻ തീപിടിത്തം; അണയ്ക്കാനുള്ള ശ്രമം തുടരുന്നു

കല്‍പറ്റ: വയനാട് വന്യജീവി സങ്കേതത്തിൽ വൻ തീപിടിത്തം. ബത്തേരി റേഞ്ചിലെ ഓടപ്പള്ളി വനമേഖലയിലാണ് തീപിടുത്തമുണ്ടായത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തീപിടിത്തമുണ്ടായത്. വനംവകുപ്പും ഫയർഫോഴ്സും തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. നായ്ക്കട്ടി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. വനംവകുപ്പ് ഉദ്യോഗസ്ഥർ ഉടൻ തന്നെ അഗ്നിശമന സേനയെ വിവരമറിയിച്ചു. ബത്തേരിയിൽ നിന്നുള്ള ഫയർഫോഴ്സ് ഉദ്യോഗസ്ഥരാണ് തീയണയ്ക്കുന്നത്. വേനൽ കനത്തതോടെ മരങ്ങളും മുളയും ഉണങ്ങിയതിനാൽ തീ അതിവേഗം പടരുകയായിരുന്നു. തീ കൂടുതൽ പ്രദേശങ്ങളിലേക്ക് പടരുന്നത് തടഞ്ഞ് ഒരു പരിധിവരെ നിയന്ത്രണ വിധേയമാക്കിയതായി വനംവകുപ്പ് അറിയിച്ചു.

Related Posts