ഉത്തരാഖണ്ഡിലെ ഗംഗോത്രിക്കു സമീപം വൻ ഉരുൾപൊട്ടൽ; കേരളത്തിൽ നിന്നുള്ള യാത്രക്കാരടക്കം കുടുങ്ങി
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഗംഗോത്രിക്ക് സമീപം വൻ ഉരുൾപൊട്ടൽ. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.15 ഓടെയാണ് ഉരുൾപൊട്ടലുണ്ടായത്. കേരളത്തിൽ നിന്നുള്ള യാത്രക്കാർ ഉൾപ്പെടെ 10,000 തീർത്ഥാടകരും ആയിരത്തോളം വാഹനങ്ങളുമാണ് റോഡിൽ കുടുങ്ങിയത്. ആളപായമില്ല. റോഡിൽ കുടുങ്ങിയ വാഹനങ്ങൾ നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് ബിആർഒ എഞ്ചിനീയർമാർ. രണ്ട് ദിവസത്തേക്ക് മഴ നിന്നാൽ മാത്രമേ ഇത് നീക്കം ചെയ്യാൻ കഴിയൂ എന്നാണ് അധികൃതർ പറയുന്നത്. ഉരുൾപൊട്ടലിനെ തുടർന്ന് കേദാർനാഥ്, യമുനോത്രി ക്ഷേത്രങ്ങളുടെ ദർശനം നിരോധിച്ചു. തീർത്ഥാടകർക്ക് റോഡിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള മുറികളിൽ താമസിക്കാൻ സൈന്യം നിർദ്ദേശം നൽകിയിട്ടുണ്ട്.