സൈന്യത്തിന്റെ പ്രത്യേക പദവി റദ്ദാക്കണം എന്നാവശ്യപ്പെട്ട് നാഗാലാന്റിൽ വൻ പ്രതിഷേധം
സൈന്യത്തിന്റെ വെടിവെപ്പിൽ ഗ്രാമീണർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ സൈന്യത്തിന്റെ പ്രത്യേക പദവി റദ്ദാക്കണം എന്നാവശ്യപ്പെട്ട് നാഗാലാന്റിൽ ജനങ്ങളുടെ പ്രതിഷേധം ശക്തമാവുന്നു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന മുഴുവൻ സൈന്യത്തിന്റെ പ്രത്യേക അധികാരം പിൻവലിക്കണമെന്ന ആവശ്യമാണ് നാഗാലാന്റിൽ ജനങ്ങളും വിവിധ രാഷ്ട്രീയപ്പാർട്ടികളും കൂടി ഉയർത്തുന്നത്. ഇവിടെ എൻഡിഎ ഘടകകക്ഷിയായ ഭരണപക്ഷവും പ്രത്യേകാധികാരം പിൻവലിക്കണം എന്നാവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സൈന്യം നടത്തിയ വെടിവെപ്പിനെക്കുറിച്ച് പാർലമെന്റിൽ പ്രസ്താവന നടത്തിയ ആഭ്യന്തരമന്ത്രി അമിത്ഷാ ഇതിനെക്കുറിച്ച് മൗനം പാലിക്കുകയായിരുന്നു. വരും ദിവസങ്ങളിൽ നാഗാലാൻഡിൽ പ്രതിഷേധം ശക്തമാകുമെന്നാണ് സൂചന.