തയ്യല്‍ തൊഴിലാളികള്‍ക്ക് പ്രസവ ധനസഹായം
കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 2012 മാര്‍ച്ച് 27 മുതല്‍ 2019 മാര്‍ച്ച് 31 വരെയുള്ള പ്രസവാനുകൂല്യം 2000 രൂപ ലഭിച്ചിട്ടുള്ള അംഗങ്ങള്‍ക്ക് അധികപ്രസവ ധനസഹായം 13,000 രൂപ നല്‍കുന്നു. ധനസഹായം ലഭിക്കുന്നതിനായി ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്തവര്‍ ക്ഷേമനിധി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ തൃശൂര്‍ ജില്ലാ ക്ഷേമനിധി ഓഫീസില്‍ അടിയന്തിരമായി ഹാജരാക്കണമെന്ന് കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തൃശൂര്‍ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04872364443, 9747717003