സംഗീത നാടക അക്കാദമി ചെയർമാനായി മട്ടന്നൂർ ശങ്കരൻകുട്ടി ചുമതലയേറ്റു
തൃശൂർ: മട്ടന്നൂർ ശങ്കരൻകുട്ടി കേരള സംഗീത നാടക അക്കാദമി ചെയർമാനായി ചുമതലയേറ്റു. പുഷ്പവതിയാണ് വൈസ് ചെയർപേഴ്സൺ. സംഗീത നാടക അക്കാദമി ചെയർമാനായി ചുമതലയേറ്റ ശേഷം, ചെയർമാനെന്ന നിലയിൽ സമൂഹത്തെയും കലാകാരൻമാരെയും ഒരുമിച്ച് കൊണ്ടുപോകുന്ന ദൗത്യം ഏറ്റെടുക്കുമെന്ന് മട്ടന്നൂർ ശങ്കരൻകുട്ടി പറഞ്ഞു. സർക്കാർ ധാരണ ഉണ്ടായിരുന്നിട്ടും ഏഴ് മാസത്തിന് ശേഷമാണ് പുതിയ ചെയർമാനെ തിരഞ്ഞെടുത്തത്. സാംസ്കാരിക വകുപ്പ് മന്ത്രിയായിരുന്ന സജി ചെറിയാൻ രാജിവച്ചതോടെയാണ് നടപടികൾ വൈകിയത്. ഇതുവരെ സേവ്യർ പുൽപാട്ടിനായിരുന്നു ചെയർമാന്‍റെ താൽക്കാലിക ചുമതല.