സംസ്ഥാനത്ത് പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് നിരോധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസിന്‍റെ ഉൽപാദനവും സംഭരണവും വിൽപ്പനയും നിരോധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉത്തരവിറക്കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. എഫ്.എസ്.എസ്.എ നിയമപ്രകാരം അടിയന്തര പ്രധാന്യത്തോടെയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സമയബന്ധിതമായി ഉപയോഗിച്ചില്ലെങ്കിൽ പച്ച മുട്ടയിൽ നിന്ന് നിർമ്മിച്ച മയോണൈസ് വളരെ അപകടകരമാണെന്ന് കണ്ടെത്തിയിരുന്നു. ഹോട്ടലുകൾ, റെസ്റ്റോറന്‍റുകൾ, ബേക്കറികൾ, വഴിയോരക്കച്ചവടക്കാർ, കാറ്ററിംഗ് എന്നീ മേഖലകളിലെ സംഘടനാ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ പച്ച മുട്ടകൾ കൊണ്ട് നിർമ്മിച്ച മയോണൈസ് ഒഴിവാക്കുന്നതിന് അവർ പൂർണ്ണ പിന്തുണ നൽകിയിരുന്നു. ഇതേതുടർന്നാണ് പച്ച മുട്ടകൊണ്ട് ഉണ്ടാക്കുന്ന മയോണൈസ് ഉടൻ നിരോധിച്ചതെന്നും മന്ത്രി പറഞ്ഞു.

Related Posts