ഫ്രഞ്ച് ദേശീയ ടീമിന്‍റെ പുതിയ ക്യാപ്റ്റനായി എംബാപ്പെ

യുവതാരം കിലിയൻ എംബാപ്പെ ഫ്രഞ്ച് ദേശീയ ടീമിന്‍റെ പുതിയ ക്യാപ്റ്റനായി ചുമതലയേൽക്കും. ഖത്തറിൽ നടന്ന ലോകകപ്പിന് ശേഷം ഹ്യൂഗോ ലോറിസ് വിരമിച്ചതിന് പിന്നാലെയാണ് ഫ്രാൻസ് പുതിയ ക്യാപ്റ്റനെ കൊണ്ടുവന്നത്. ലോറിസിനെ കൂടാതെ മുതിർന്ന താരങ്ങളായ റാഫേൽ വരാൻ, കരീം ബെൻസിമ എന്നിവരും അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ താരതമ്യേന ചെറുപ്പമായ എംബാപ്പെയിലേക്ക് ആംബാൻഡ് എത്തുന്നത്. 24 കാരനായ എംബാപ്പെ കഴിഞ്ഞ ദിവസം കോച്ച് ദിദിയെ ദെഷാമുമായി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താരം പുതിയ ദൗത്യം ഏറ്റെടുക്കുന്നത്. വെള്ളിയാഴ്ച നെതർലാൻഡിനെതിരെയാണ് എംബാപ്പെയുടെ ആദ്യ മത്സരം. ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയുടെ വൈസ് ക്യാപ്റ്റൻ കൂടിയാണ് എംബാപ്പെ. അതേസമയം, അന്‍റോയിൻ ഗ്രീസ്മാനെ ഫ്രാൻസ് ദേശീയ ടീമിന്‍റെ വൈസ് ക്യാപ്റ്റനായി നിയമിക്കുമെന്നുമാണ് സൂചന.

Related Posts