പുതിയ റെക്കോഡ് സ്വന്തമാക്കി എംബാപ്പെ; ഏറ്റവും കൂടുതൽ വരുമാനമുള്ള താരം
ഫുട്ബോളിൽ ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കുന്ന കളിക്കാരൻ ആരാണെന്ന ചോദ്യത്തിന്, ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമൊക്കെയായിരുന്നു മുൻപ് മറുപടി. എന്നാൽ 2022 ൽ ഒരു പുതിയ അവകാശിയുണ്ടായിരിക്കുന്നു. ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയുടെ കൈലിയൻ എംബാപ്പെ. എംബാപ്പെയുടെ ഫ്രഞ്ച് ക്ലബ്ബുമായുള്ള പുതിയ കരാറും വലിയ വാണിജ്യ കരാറുകളുമാണ് അദ്ദേഹത്തെ വരുമാനത്തിന്‍റെ കാര്യത്തിൽ പട്ടികയിൽ ഒന്നാമതെത്തിച്ചത്. 995 കോടി രൂപയാണ് ഈ വർഷം എംബാപ്പെയ്ക്ക് ലഭിക്കുക. ഇതിൽ 836 കോടി രൂപ ക്ലബ്ബുമായുള്ള കരാറിൽ നിന്നായിരിക്കും. 899 കോടിയുമായി മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് രണ്ടാം സ്ഥാനത്ത്. ഇതിൽ 477 കോടി രൂപയാണ് പോർച്ചുഗീസ് താരത്തിന് ക്ലബ്ബിൽ നിന്ന് ലഭിക്കുന്നത്. പി.എസ്.ജിയുടെ ലയണൽ മെസിയാണ് മൂന്നാം സ്ഥാനത്ത്. 875 കോടി രൂപയാണ് മെസിക്ക് ലഭിക്കുന്നത്.