എംസി ഓഡിയോസ്‌ മ്യൂസിക് വീഡിയോ 'രാസയ്യയ്യോ' അതി രസകരം

ads banner.png

എംസി ഓഡിയോസിന്റെ ബാനറിൽ എംസി സജിതൻ നിർമ്മിച്ച് മെന്റോസ് ആന്റണി സംവിധാനം ചെയ്ത മ്യൂസിക് വീഡിയോ 'രാസയ്യയ്യോ' റിലീസ് ചെയ്തു. രാം സുരേന്ദർ സംഗീതം നിർവഹിച്ച ഈ ഗാനം പാടിയിരിക്കുന്നത് ലിസ്നയാണ്. ഒരു മുത്തശ്ശിക്കഥയുടെ ശൈലിയിൽ കാടിന്റെ വന്യ ഭംഗിക്കൊപ്പം മനോഹര പ്രണയം ചിത്രകഥാ ആഖ്യാന ശൈലിയിൽ സാങ്കേതിക പൂർണതയോടെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുവാനുള്ള ഈ ശ്രമം നമ്മുടെ പൊതുവേയുള്ള സംഗീത ആൽബങ്ങളുടെ ശ്രേണിയിൽ നിന്ന് മാറി നിൽക്കുന്നു. ആധുനിക സമൂഹങ്ങളിൽ പോലും ആഴത്തിൽ ഗ്രസിച്ചു നിൽക്കുന്ന ഗോത്ര ബോധമുണ്ട്. വംശശുദ്ധീവാദങ്ങളിലും ദുരഭിമാനക്കൊലകളിലും നമുക്കത് കാണാം. നിരർത്ഥകമായ വർഗ്ഗബോധത്തെ മുട്ടുകുത്തിച്ച് ദൈവീകമായി മാറുന്ന നിഷ്കളങ്കമായ പ്രണയത്തെയാണ് ഇവിടെ ആഘോഷമാക്കുന്നത്. ദൃശ്യമാധ്യമ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ചിത്രസംയോജകൻ മെന്റോസ് ആന്റണിയുടെ പ്രഥമ സംവിധാന സംരംഭത്തിന്റെ ആശയവും തിരക്കഥയും നിർവഹിച്ചിരിക്കുന്നത് സുദീപ് സുധാകരനാണ്. സുരേഷ് ബാബുവിന്റെ ഛായാഗ്രഹണ മികവ് കാടിന്റെ വശ്യതയുടെയും വന്യതയുടെയും പ്രണയത്തിൽ ചാലിച്ച നിറക്കൂട്ടുകൾ ഭംഗിയായി ഒപ്പിയെടുത്തിരിക്കുന്നു. സെക്കൻഡ് യൂണിറ്റ് ഡി ഒ പി - ജോബിൻ കായനാട്, കലാസംവിധാനം -ശശി കട്ടക്കാമ്പൽ, വി എഫ് എക്സ് - മോഷൻ ആർട്സ് ഫാക്ടറി, കൊറിയോഗ്രാഫി - കിരൺ കൃഷ്, വസ്ത്രാലങ്കാരം ഷിബു തന്നിക്കപ്പിള്ളി, മേക്കപ്പ് - ഐറിൻ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ- മനോജ് ഓർഗനൈസർ,ചീഫ് അസ്സോ ഡി ഓ പി -റഫീഖ് റഹീം, അസ്സോ ഡി ഓ പി - ഭവി ഭാസ്കരൻ,പബ്ലിസിറ്റി ഡിസൈൻസ്- അനീഷ് ലെനിൻ എന്നിവരാണ് അണിയറയിൽ പ്രവർത്തിച്ചവർ. യൂട്യൂബ് റിലീസ് ആയാണ് ഗാനം പ്രേക്ഷകരിൽ എത്തിയത്.

Related Posts