ജാവലിന്‍ ത്രോയില്‍ ഇന്ത്യക്ക് ഇരട്ടമെഡല്‍.

ടോക്യോ: ടോക്യോ പാരാലിമ്പിക്സിലെ ജാവലിൻ ത്രോയിൽ ഇന്ത്യക്ക് ഇരട്ട മെഡൽ. ജാവലിൻ ത്രോ എഫ് 46 വിഭാഗത്തിൽ ഇന്ത്യയുടെ ദേവേന്ദ്ര ജജാരിയ (64.35 മീറ്റർ) വെള്ളിയും സുന്ദർ സിങ് ഗുർജ്ജാർ (64.01 മീറ്റർ) വെങ്കലവും നേടി. ഈ ഇനത്തിൽ 67.79 മീറ്റർ ദൂരം എറിഞ്ഞ് ശ്രീലങ്കയുടെ ഹെറാത് മുടിയനസെലഗേയ്ക്ക് സ്വർണം നേടി.

ജാവലിനിലെ ഇരട്ട മെഡൽ നേട്ടത്തോടെ ഇന്ത്യയുടെ ടോക്യോയിലെ ആകെ മെഡൽ നേട്ടം ആറായി. വെള്ളി മെഡൽ നേടിയ ദേവേന്ദ്ര ജജാരിയയുടെ മൂന്നാം പാരാലിമ്പിക്സ് മെഡലാണിത്. 2004ൽ ഏതൻസിലും 2016ൽ റിയോയിലും താരം സ്വർണം നേടിയിരുന്നു.

Related Posts