മീഡിയ വൺ: കേന്ദ്ര ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു
മീഡിയ വണിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു. രണ്ട് ദിവസത്തേക്കാണ് സ്റ്റേ. സംപ്രേഷണം ഉടൻ പുനരാരംഭിക്കും. മീഡിയ വൺ എഡിറ്റർ പ്രമോദ് രാമനാണ് ഇക്കാര്യം അറിയിച്ചത്.
മീഡിയ വണിൻ്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര സർക്കാർ ഉത്തരവിന് എതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. സ്റ്റാൻഡ് വിത്ത് മീഡിയാ വൺ എന്ന ഹാഷ് ടാഗോടെ സോഷ്യൽ മീഡിയയിൽ ക്യാമ്പയ്ൻ ആരംഭിച്ചിരുന്നു.
സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി, വിശദാംശങ്ങൾ ലഭ്യമാക്കാതെയാണ് ചാനലിൻ്റെ ലൈസൻസ് റദ്ദാക്കിയതെന്നും നിയമ നടപടികളുമായി മുന്നോട്ടു പോവുകയാണെന്നും ചാനൽ അധികൃതർ വ്യക്തമാക്കിയിരുന്നു.