കരാര്‍ നിയമനം; ബി ഡി എസ് ബിരുദധാരികളായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഡെന്റല്‍ വിഭാഗത്തില്‍ ജൂനിയര്‍ റെസിഡന്റിന്റെ ഒരു ഒഴിവിലേക്ക് ബി ഡി എസ് ബിരുദധാരികളായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ പരമാവധി ഒരു വര്‍ഷത്തേയ്ക്കാണ് നിയമനം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഓഗസ്റ്റ് 6ന് വൈകുന്നേരം 5 മണിക്ക് മുന്‍പായി hresttgmcm@gmail.com എന്ന ഇ മെയില്‍ വിലാസത്തിലേക്ക് അയക്കണം. അപേക്ഷയില്‍ മൊബൈല്‍ നമ്പര്‍ നിര്‍ബന്ധമായി ഉണ്ടായിരിക്കേണ്ടതാണ്. പി ജി യോഗ്യതയുള്ളവര്‍ക്കും പ്രവൃത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും. ഫോണ്‍- 0483 2764056.