കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് തൃശൂർ, പാലക്കാട് ജില്ലകളിലേക്ക് ഓക്സിജൻ കോൺസൺട്രേറ്ററുകൾ നൽകി.

കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് ഓക്സിജൻ കോൺസൺട്രേറ്ററുകൾ നൽകി. തൃശൂർ, പാലക്കാട് ജില്ലകളിലെ ഗവൺമെൻറ് ആശുപത്രികളിലേക്കായി 10 ഓക്സിജൻ കോൺസൺട്രേറ്ററുകളാണ് നൽകിയത്. ഡി എം ഒ ഓഫീസിൽ നടന്ന പരിപാടിയിൽ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഓക്സിജൻ കോൺസൺട്രേറ്ററുകൾ തൃശൂർ, പാലക്കാട് ജില്ലകളിലെ മെഡിക്കൽ ഓഫീസർമാർ, പഞ്ചായത്ത് പ്രതിനിധികൾ എന്നിവർക്ക് കൈമാറി. ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ ജെ റീന, സി ഐ ഐ പ്രതിനിധികളായ ഭവദാസൻ, പോൾ തച്ചിൽ എന്നിവർ പങ്കെടുത്തു.

Related Posts