ആശുപത്രി ഉപകരണങ്ങൾ നൽകി

തൃശൂർ:

കോവിഡ് സാഹചര്യത്തിൽ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മണപ്പുറം ഫൗണ്ടേഷൻ നൽകുന്ന ഉപകരണങ്ങൾ ജില്ലാ കലക്ടർക്ക് കൈമാറി. 4 ട്രോളി, 6 വീൽചെയർ, പീഡിയാട്രിക് ഫോർസെപ്സ് ഉപകരണങ്ങൾ എന്നിവയാണ് നൽകിയത്. ജില്ലാ കലക്ടർ ഹരിത വി കുമാർ ഇവ ഏറ്റുവാങ്ങി ഗവ. മെഡിക്കൽ കോളേജ് പ്രതിനിധി പ്രൊഫ ഡോ. ബിജോണിന് കൈമാറി.എ ഡി എം റെജി പി ജോസഫ്, ഡിസാസ്റ്റർ മാനേജ്മെൻ്റ് ഡെപ്യൂട്ടി കലക്ടർ ഐ ജെ മധുസൂദനൻ, ഹുസൂർ ശിരസ്തദാർ കെ ജി പ്രാൺസിങ്, എ ഡി സി പി എൻ നയന, മണപ്പുറം ഫൗണ്ടേഷൻ സി ഇ ഒ ജോർജ് ഡി ദാസ്, സീനിയർ മാനേജർ ശില്പ തുടങ്ങിയവർ പങ്കെടുത്തു. 

Related Posts