വലപ്പാട് പാമ്പുകടിയേറ്റ് പന്ത്രണ്ടുകാരൻ ഗുരുതരാവസ്ഥയിൽ; ചികിത്സ സഹായം തേടുന്നു

വലപ്പാട്: പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന പന്ത്രണ്ടുകാരൻ ചികിത്സ സഹായം തേടുന്നു. വലപ്പാട് പഞ്ചായത്തിൽ പതിനേഴാം വാർഡിൽ വാടകക്ക് താമസിക്കുന്ന മൂന്നാം കൂറ്റ് അനൂപ് റംസീല ദമ്പതികളുടെ മകൻ അഭിനവ് ആണ് പാമ്പുകടിയേറ്റ് ചികിത്സയിൽ കഴിയുന്നത്. സന്ധ്യാനേരത്ത് വീടിനടുത്ത് വഴിയിൽ വെച്ചാണ് അഭിനവിന് അണലിയുടെ കടിയേൽക്കുന്നത്. പാമ്പിന്റെ മുകളിലൂടെ വീണ അഭിനവിന്റെ കാലിലും, തുടയിലും, കയ്യിലും, പുറത്തുമായി നാലോളം കടികൾ ഏറ്റു.

എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ വളരെ ഗുരുതരാവസ്ഥയിൽ ഐ സി യുവിൽ ആണിപ്പോൾ അഭിനവ് ഉള്ളത്.10 ലക്ഷം രൂപയാണ് ചികിത്സക്കായി ഇനി വേണ്ടത്. രണ്ട് സർജറികൾ ഈ സമയത്തിനുള്ളിൽ കഴിഞ്ഞു. ഇതുവരെയുള്ള ബില്ല് പോലും ആശുപത്രിയിൽ അടക്കാൻ കുടുംബത്തിന് കഴിഞ്ഞിട്ടില്ല. ഇനിയും സർജറികൾ വേണമെന്നും പറഞ്ഞിട്ടുണ്ട്. കിഡ്‌നിയുടെയും ശ്വാസകോശത്തിന്റെയു പ്രവർത്തനം തകരാറിലായിട്ടുണ്ട്. പ്ലേറ്റ്ലെറ്റ്സ് അളവും വളരെ കുറവാണ്.

Google pay: 99951 68626
Name:RAMSILA N.B
IFSC SIBL0000789
Account number: 0789053000005457
Bank : South Indian bank
Branch: SN Puram branch
CALL: 99951 68626
94960 46102(ഷിനിത ആഷിക് പഞ്ചായത്ത് പ്രസിഡണ്ട്)
98467 52160(ഷൈൻ വാർഡ് മെമ്പർ)

Related Posts