പ്രത്യേക എമിറേറ്റ്സ് വിമാനങ്ങളിൽ 73 മെഡിക്കൽ സ്റ്റാഫുകൾ യു എ ഇ യിലേക്ക് മടങ്ങി.
73 മെഡിക്കൽ പ്രൊഫഷണലുകളുടെ ഒരു സംഘം ബുധനാഴ്ച ഇന്ത്യയിൽ നിന്ന് രണ്ട് പ്രത്യേക എമിറേറ്റ്സ് വിമാനങ്ങളിൽ യു എ ഇയിലേക്ക് പറന്നു. ആസ്റ്റർ ഹോസ്പിറ്റലുകൾക്കും ക്ലിനിക്കുകൾക്കുമായി ദുബായ് ഹെൽത്ത് അതോറിറ്റി (ഡി എച്ച് എ) നൽകിയ പ്രത്യേക അനുമതിയോടെയാണ് യാത്ര ചെയ്തത്.
തീവ്രപരിചരണ വിഭാഗങ്ങളിൽ പരിചയസമ്പന്നരായ കൊവിഡ് 19 രോഗികളെ ചികിത്സിക്കുന്നതിനുള്ള വൈദഗ്ധ്യമുള്ള മെഡിക്കൽ പ്രൊഫഷണലുകളാണ് ടീമിൽ ഉള്ളത്. കൂടുതൽ ആരോഗ്യ പ്രവർത്തകർ യു എ ഇയിലേക്ക് മടങ്ങിവരാൻ കാത്തിരിക്കുകയാണെന്ന് ആരോഗ്യസംരക്ഷണ സംഘം അറിയിച്ചു.