'മെഡെക്സ് മെഡിക്കൽ കെയർ' ഫഹാഹീൽ ശാഖ നവംബർ 10- ന് ഔപചാരികമായി ഉദ്ഘാടനം ചെയ്യും

കുവൈറ്റ് : കുവൈറ്റിലെ ആതുര സേവന രംഗത്തെ പുതിയ സംരംഭമായ 'മെഡെക്സ് മെഡിക്കൽ കെയർ' ന്റെ ഫഹാഹീൽ ശാഖ നവംബർ 10 -ന് ഔപചാരികമായി ഉദ്ഘാടനം ചെയ്യും. വെകീട്ട് നാലുമണിക്ക് ഷെയ്ഖ് ഫൈസൽ അൽ ഹമൂദ്‌ അൽ മാലിക് അൽ സബ ഉദ്ഘാടനം നിർവഹിക്കുമെന്ന് മെഡെക്സ് മെഡിക്കൽ കെയർ ചെയർമാൻ ആൻഡ് സി ഇ ഓ മുഹമ്മദലി വി പി അറിയിച്ചു. ഉദ്‌ഘാടനത്തോട് അനുബന്ധിച്ച് 9 കെഡി മാത്രം ചിലവിൽ 40 ഓളം ടെസ്റ്റുകളും പരിശോധനകളും ഉൾപ്പെടുന്ന ഒരുമാസകാലം നീണ്ടു നിൽക്കുന്ന ഹെൽത്ത് പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. ഡയറക്ടർ അബു ജാസിം, ഗ്രൂപ്പ് ജി എം ഇംത്തിയാസ് അഹമ്മദ്, ജിഎം ഓപ്പറേഷൻസ് അനീഷ് മോഹനൻ, അഡ്മിൻ മാനേജർ ജുനൈസ് കോയിമ്മ , പി ആർ ഓ മുബാറക് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു . ഗ്രൂപ്പിന്റെ രണ്ടാമത് ശാഖ അബുഹലീഫയിൽ പ്രവർത്തന സജ്ജമായി വരുന്നതായി മാനേജ്‌മെന്റ് അറിയിച്ചു .

Related Posts