സ്വകാര്യ സ്ഥാപനങ്ങളിലേക്ക് കൂടിക്കാഴ്ച ( ഒക്ടോബർ 8)
തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ വിവിധ ഒഴിവുകളിലേക്ക് (ഒക്ടോബർ 8) ഉച്ചയ്ക്ക് രണ്ടിന് കൂടിക്കാഴ്ച നടത്തുന്നു. പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ഓഫീസ് സ്റ്റാഫ് അക്കൗണ്ടന്റ്, കസ്റ്റമർ റിലേഷൻ ഓഫീസർ, മാർക്കറ്റിങ് സ്റ്റാഫ്, ബ്രാഞ്ച് മാനേജർ, സെയിൽസ് മാനേജർ, ബിസിനസ് ഡെവലപ്‌മെന്റ് എക്സിക്യൂട്ടീവ്സ് തുടങ്ങിയ ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ചയാണ് നടക്കുന്നത്. ബികോം, എംകോം, ബിബിഎ, എംബിഎ, ബിഇഎം, പ്ലസ് ടു, ഡിഗ്രി, പി ജി തുടങ്ങിയ യോഗ്യതയുള്ള രജിസ്റ്റർ ചെയ്തവർ ബയോഡാറ്റയുമായി സെന്ററിൽ നേരിട്ട് ഹാജരാവണം. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്യാത്തവർക്ക് ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസായ 250 രൂപ അടക്കാനുള്ള സൗകര്യം എല്ലാ പ്രവർത്തി ദിവസങ്ങളിലും ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് കൂടിക്കാഴ്ച ഉള്ളതിനാൽ രാവിലെ 10.30 നും ഉച്ചയ്ക്ക്12.30 നും ഇടയിൽ രജിസ്റ്റർ ചെയ്യുക. തൃശൂർ എംപ്ലോയബിലിറ്റി സെന്ററിലെ വാട്സ്ആപ് നമ്പർ: 9446226282