മെഗാ കോവിഡ് വാക്സിനേഷന്‍ ക്യാമ്പ്

വല്ലച്ചിറ ഗ്രാമപഞ്ചായത്തിൻ്റെയും കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും നേതൃത്വത്തില്‍ മെഗാ കോവിഡ് വാക്സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തിൻ്റെ ഇ കെ നായനാര്‍മെമ്മോറിയല്‍ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ക്യാമ്പില്‍ 750 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. വല്ലച്ചിറ ഗ്രാമപഞ്ചായത്തില്‍ 70 ശതമാനത്തോളം പേര്‍ ഇതുവരെ വാക്സിന്‍ ഒന്നാം ഡോസ് സ്വീകരിച്ചെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം മനോജ് പറഞ്ഞു. നല്ല രീതിയില്‍ വാക്സിനേഷന്‍ നടന്നു പോകുന്ന പഞ്ചായത്താണ് വല്ലച്ചിറ. ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, ആശാ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ കൂട്ടായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും പ്രസിഡണ്ട് പറഞ്ഞു.