കേരള മഹിളാസംഘം തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഗാ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.

തൃശ്ശൂർ: കേരള മഹിളാസംഘം തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശ്ശൂർ വെസ്റ്റ് ഫോർട്ട് ഹോസ്പ്പിറ്റലുമായി സഹകരിച്ച് മെഗാ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. പാലക്കൽ എ എൽ പി സ്കൂളിൽ വെച്ച് നടത്തിയ ക്യാമ്പ് നാട്ടിക എം എൽ എ, സി സി മുകുന്ദൻ ഉദ്ഘാടനം ചെയ്തു.

കേരള മഹിളാസംഘം ജില്ലാ സെക്രട്ടറി സ്വർണ്ണലത ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന ജോ. സെക്രട്ടറി ഷീല വിജയകുമാർ, ഷീന പറയങ്ങാട്ടിൽ, സി ആർ റോസിലി, അനിത രാധാകൃഷ്ണൻ, ഗീത രാജൻ, കെ എസ് ജയ എന്നിവർ സംസാരിച്ചു.

സജിന പർവ്വിൻ, സുജ പുഷ്ക്കരൻ, സ്മിത വിജയൻ, സീന അനിൽകുമാർ, ഓമനഗോപാലൻ, വി ആർ പ്രഭ, സരിത, ഷജിത സുനിൽ, സീന കണ്ണൻ, അജിത ഭഗീരഥൻ, അജിത വിജയൻ, കെ കെ ജോബി, കെ എ പ്രദീപ് എന്നിവർ നേതൃത്വം നൽകി.

Related Posts