വലപ്പാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയുടെയും ഇരിങ്ങാലക്കുട മെട്രോ ഹെൽത്ത് കെയറിന്റേയും നേതൃത്വത്തിൽ മെഗാ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.

വലപ്പാട്: സ്വാതന്ത്ര്യദിനത്തിൽ വലപ്പാട് സെന്റ് സെബാസ്റ്റ്യൻസ് ഇടവക ദേവാലയത്തിന്റേയും ഇരിങ്ങാലക്കുട മെട്രോ ഹെൽത്ത് കെയറിന്റേയും നേതൃത്വത്തിൽ മെഗാ വാക്സിനേഷൻ ക്യാമ്പ് നടത്തി. 500 രൂപ നിരക്കിൽ 650 പേർക്കാണ് വാക്സിൻ നൽകിയത്. പള്ളി അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽ വികാരി ഫാ. ബാബു അപ്പാടൻ അധ്യക്ഷത വഹിച്ചു. വലപ്പാട് എസ് എച്ച് ഒ, കെ എസ് സുശാന്ത് ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിറ്റി ഹെൽത്ത് ഇൻസ്പെക്ടർ വി എസ് രമേഷ് മുഖ്യാഥിതിയായി. കൺവീനർ ഷാജി ചാലിശ്ശേരി, ഷിജോ പുത്തൂർ, ബിജു എലുവത്തിങ്കൽ, പോൾ ചാലിശ്ശേരി എന്നിവർ സംസാരിച്ചു. എ എൻ ജി ജെയ്ക്കാ, ഇ ജെ ജെയിംസ്, സെബി ജോർജ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.