താന്ന്യം പഞ്ചായത്തിന്റെ നേതൃത്വത്തിൽ മെഗാ വാക്സിനേഷൻ ക്യാമ്പ് നടത്തി.

താന്ന്യം: ഏപ്രിൽ 10 വരെ ഫസ്റ്റ് ഡോസ് എടുത്ത താന്ന്യം ഗ്രാമ പഞ്ചായത്തിലെ മുഴുവൻ ജനങ്ങൾക്കും സെക്കന്റ് ഡോസിനായി മെഗാ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. 354 ഡോസ് കൊവിഷീൽഡ് വാക്സിനാണ് ഇന്നലെ നൽകിയത്.

അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് രതി അനിൽകുമാർ അധ്യക്ഷത വഹിച്ചു. താന്ന്യം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി സദാശിവൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മായ സുരേഷ്, ആശുപത്രി സൂപ്രണ്ട് ഡോ. റെജീന, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സതി ജയചന്ദ്രൻ, മറ്റു ജനപ്രധിനിധികൾ, ആശാ വർക്കേഴ്സ്, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺസ്, ഭരണ സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Related Posts