യുവകലാസാഹിതി മണപ്പുറം മേഖല കമ്മിറ്റി വയലാർ രാമവർമ്മ അനുസ്മരണം നടത്തി

വലപ്പാട് : യുവകലാസാഹിതി മണപ്പുറം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനകീയ കവി വയലാർ രാമവർമ്മയുടെ അനുസ്മരണ ദിനം സംഘടിപ്പിച്ചു . വലപ്പാട് ചന്ത മൈതാനിയിൽ നടന്ന ചടങ്ങിൽ പുഷ്പാർച്ചനയും, അനുസ്മരണ പ്രഭാഷണവും, വയലാർ കവിത - ഗാന ആലാപനങ്ങളുമായി ആചരിച്ചു. പ്രമുഖ നാടകപ്രവർത്തകനും യുവകലാസാഹിതി കയ്പമംഗലം മണ്ഡലം കമ്മിറ്റി സെകട്ടറിയുമായ സോമൻ താമരക്കുളം ഉദ്ഘാടനം നിർവ്വഹിച്ചു. യുവകലാസാഹിതി പ്രവർത്തകർ വയലാറിന്റെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണ പരിപാടിയിൽ യുവകലാസാഹിതി മണപ്പുറം മേഖല കമ്മിറ്റി പ്രസിഡണ്ട് വി.ആർ. പ്രഭ അദ്ധ്യക്ഷത വഹിച്ചു. യുവകലാസാഹിതി ജില്ല വൈ: പ്രസിഡന്റ് കെ.സി.ശിവരാമൻ, സി പി ഐ നാട്ടിക മേഖല കമ്മിറ്റി സെക്രട്ടറിയേറ്റ് മെമ്പർ സജ്ന പർവ്വിൻ, യുവകലാസാഹിതി മണപ്പുറം മേഖല കമ്മിറ്റി സെക്രട്ടറി കെ.വി. ഹിരൺ, എക്സിക്യൂട്ടീവ് അംഗവും സി പി ഐ തിരുപഴഞ്ചേരി ബ്രാഞ്ച് സെക്രട്ടറിയുമായ കണ്ണൻവലപ്പാട് എന്നിവർ സംസാരിച്ചു. സജ്ന പർവ്വിൻ, ആലിയ. ടി. രാജ്, വി.ആർ. പ്രഭ എന്നിവർ കവിതാ- ഗാനാലാപനം നടത്തി. സി.കെ. കുട്ടൻ മാസ്റ്റർ, കെ.പി.രാമകൃഷ്ണൻ, ടി.എം.സി.രാജൻ, വി.വി. പ്രദീപ്, ബിജോയ് മാസ്റ്റർ, സീന കണ്ണൻ, സീമ രാജൻ, രമ്യ വി രാജൻ, പ്രസാദ്. വി.വി, മുബീഷ് പനക്കൽ, അജിത്ത് നന്ദൻ, സന്ധ്യ രാമകൃഷ്ണൻ, വി.സി.ശിവദാസ്, കൃഷ്ണൻ കല്ലറക്കൽ, ഹരിദാസ്.പി.എസ് , കുന്നത്ത് സുനിൽ, പി.കെ. സുനീലൻ, പ്രതാപൻ നാട്ടിക, രജനി തുടങ്ങിയവർ പങ്കെടുത്തു.

Related Posts