എല്ലാ സർവകലാശാലകളിലും ആർത്തവ അവധി നടപ്പിലാക്കണം; ശുപാര്‍ശയുമായി യുവജന കമ്മീഷൻ

തിരുവനന്തപുരം: ആർത്തവ സമയത്ത് വിദ്യാർത്ഥികൾ നേരിടുന്ന മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് എല്ലാ സർവകലാശാലകളിലും ആർത്തവ അവധി നടപ്പാക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പിന് ശുപാർശ നൽകി യുവജന കമ്മീഷൻ . ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75 % ഹാജർ വേണം. എന്നാൽ ആർത്തവകാലം കണക്കിലെടുത്ത് 73 ശതമാനം ഹാജർ ഉണ്ടെങ്കിലും വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ അനുമതി നൽകി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ഭേദഗതി കൊണ്ടുവന്നിരുന്നു. ഈ തീരുമാനം എല്ലാ സർവകലാശാലകളിലും നടപ്പാക്കണമെന്നാണ് യുവജന കമ്മിഷൻ്റെ ശുപാർശ.

Related Posts