ചങ്ക് ബ്രോകളുടെ സിനിമ മേപ്പടിയാൻ നാളെ മുതൽ; ആശംസകൾ നേർന്ന് ശ്രീജിത്ത് പണിക്കർ
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഉണ്ണി മുകുന്ദൻ ചിത്രമാണ് മേപ്പടിയാൻ. ചിത്രത്തിൻ്റെ ട്രെയ്ലറിനുൾപ്പെടെ ആവേശകരമായ പ്രതികരണമാണ് ആരാധകരിൽ നിന്ന് ലഭിച്ചത്. നാളെയാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.
ഇപ്പോഴിതാ ചിത്രത്തെ പിന്തുണച്ചു കൊണ്ട് ശ്രീജിത്ത് പണിക്കർ ഇട്ട ഒരു ഫേസ്ബുക്ക് പോസ്റ്റ് ഏവരുടേയും ശ്രദ്ധ ആകർഷിക്കുകയാണ്. ചങ്ക് ബ്രോകളുടെ സിനിമ നാളെ മുതൽ തിയേറ്ററിലെത്തുന്നു എന്നാണ് ചാനൽ ചർച്ചകളിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായ രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ്.
ഉണ്ണിയുടെ ആദ്യ നിർമാണ സംരംഭമാണെന്നും വിഷ്ണു മോഹൻ ആദ്യമായി സംവിധായകനാകുന്ന ചിത്രമാണെന്നും പോസ്റ്റിൽ പറയുന്നു. മേപ്പടിയാൻ്റെ വിജയത്തിന് എല്ലാവിധ ആശംസകളും നേർന്നുകൊണ്ടുള്ള പോസ്റ്റിൽ ഇരുവർക്കും ഒപ്പമുള്ള ചിത്രവും പങ്കുവെച്ചിട്ടുണ്ട്.