മെസി എഫ് സി ബാഴ്സലോണയിൽ തുടരില്ല.
ലയണൽ മെസ്സിയുടെ ബാഴ്‌സലോണയിലെ വിടവാങ്ങൽ എഫ് സി ബാഴ്സലോണ സ്ഥിരീകരിച്ചു . ഇരു പാർട്ടികളുംതമ്മിൽ പുതിയ കരാർ അംഗീകരിക്കാത്തതിനെ തുടർന്നാണ് തീരുമാനമെന്നാണ് ക്ലബ് വ്യക്തമാക്കിയത് .
2004 ൽ പ്രൊഫഷണലായി അരങ്ങേറ്റം കുറിച്ചതിനുശേഷം മെസ്സി 17 സീസണുകൾ ക്ളബ്ബിനൊപ്പം ഉണ്ടായിരുന്നു .
മെസി തന്റെ ഐതിഹാസിക ക്ലബ്ബ് കരിയർ മുഴുവൻ ലാ ലിഗ ഭീമന്മാർക്കൊപ്പമാണ് ചെലവഴിച്ചത് , 778 മത്സരങ്ങളിൽ 672 ഗോളുകളുമായി അവരുടെ എക്കാലത്തെയും മികച്ച സ്കോറർ ആയി, 10 ലാ ലിഗ കിരീടങ്ങൾ, നാല് ചാമ്പ്യൻസ് ലീഗുകൾ ഉൾപ്പെടെ വലിയ മെഡലുകൾ നേടി കൂടാതെ ആറ് ബാലൺ ഡി ഓർ പുരസ്കാരങ്ങളും സ്വന്തമാക്കി .
"എഫ്സി ബാഴ്സലോണ ക്ലബ്ബിന്റെ പുരോഗതിക്ക് നൽകിയ സംഭാവനയ്ക്ക് ഹൃദയംഗമമായി നന്ദി അറിയിക്കുന്നു, കൂടാതെ അദ്ദേഹത്തിന്റെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തിൽ ഭാവിയിൽ എല്ലാ ആശംസകളും നേരുന്നു." എന്ന് എഫ് സി ബാഴ്‌സലോണ പ്രസ്താവനയിൽ ആശംസിച്ചു .
മെസി പി എസ് ജി യിലോ മാഞ്ചസ്റ്റർ സിറ്റിയിലോ ചേക്കേറുമെന്നാണ് പ്രതീക്ഷിക്ക പെടുന്നത് .