വിരമിക്കൽ സൂചന നൽകി മെസ്സി; ഇത് അവസാന ലോകകപ്പെന്ന് പ്രഖ്യാപനം
വിരമിക്കൽ സൂചന നൽകി ലയണൽ മെസ്സി. ഖത്തറിലേത് അവസാന ലോകകപ്പെന്ന് മെസി പറഞ്ഞു. അർജന്റീനിയൻ വാർത്ത ഏജൻസിയായ ഡയറോ ഡിപ്പോർട്ടിവോയോടായിരുന്നു മെസിയുടെ പ്രതികരണം. അടുത്ത ലോകകപ്പിന് 4 വർഷം കൂടിയുണ്ട്. അത് നടക്കുമെന്ന് തോന്നുന്നില്ല. അർജന്റീന ലോകകപ്പ് ഫൈനലിൽ എത്തിയതിൽ ഏറെ സന്തോഷമുണ്ടെന്നും മെസി പറഞ്ഞു.