വീണ്ടും ഗോളടിച്ച് മെസ്സി ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോര്‍ഡിനൊപ്പം; സെമിയിലേക്ക് അർജന്റീന
ദോഹ: ലോകകപ്പിന്‍റെ ക്വാർട്ടർ ഫൈനലിൽ നെതർലൻഡ്സിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് അർജന്‍റീന സെമി ഫൈനലിലേക്ക് മുന്നേറി. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പിറകിലായിരുന്ന നെതർലൻഡ്സ് ശക്തമായി തിരിച്ചുവന്നിരുന്നു. മെസിയുടെ മിടുക്കാണ് അർജന്‍റീനയ്ക്ക് കരുത്ത് പകർന്നത്. മത്സരത്തിൽ അർജന്‍റീനൻ ക്യാപ്റ്റൻ ഒരു ഗോൾ നേടുകയും ചെയ്തു. ഇതോടെ ലോകകപ്പിൽ മെസിയുടെ ആകെ ഗോള്‍ നേട്ടം 10 ആയി. ഈ വിജയത്തോടെ ലോകകപ്പിൽ അർജന്‍റീനയ്ക്കായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോർഡിനൊപ്പമെത്തി മെസി. അർജന്‍റീനയ്ക്കായി ബാറ്റിസ്റ്റ്യൂട്ട 10 ഗോളുകളും നേടിയിട്ടുണ്ട്. പ്രധാന ടൂർണമെന്റുകളിൽ അർജന്‍റീനയ്ക്കായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോർഡും മെസി മറികടന്നു. ഇരുവരും 23 ഗോളുകൾ നേടി.