വീണ്ടും ക്രിസ്റ്റ്യാനോയെ മറികടന്ന് മെസി; പെനാൽറ്റിയില്ലാതെ ഏറ്റവും കൂടുതൽ ഗോൾ
പാരിസ്: കരിയറിൽ മറ്റൊരു അപൂർവ റെക്കോർഡ് സ്വന്തമാക്കി പിഎസ്ജിയുടെ അർജന്റീന ഇതിഹാസം ലയണൽ മെസി. ഇവിടെയും പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെയാണ് മെസി മറികടന്നത്. പെനാൽറ്റി ഇല്ലാതെ കരിയറിൽ 672 ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡാണ് മെസി സ്വന്തം പേരിൽ ചേർത്തിരിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 671 ഗോളുകളുടെ റെക്കോർഡാണ് മെസി മറികടന്നത്. റൊണാൾഡോയെക്കാൾ 150 ലധികം മത്സരങ്ങൾ കുറവാണ് മെസി കളിച്ചത്. കഴിഞ്ഞ ദിവസം ലിയോണിനെതിരെ ഒരു ഗോൾ നേടി അർജന്‍റീന താരം റെക്കോർഡ് സ്ഥാപിച്ചു. കളിയുടെ അഞ്ചാം മിനിറ്റിൽ നെയ്മറും മെസിയും ചേർന്ന് ആദ്യ ഗോൾ നേടി.