മെട്രോ മെഡിക്കൽ ഗ്രൂപ്പും ഓൺകോസ്റ്റും ധാരണാപത്രത്തിൽ ഒപ്പുവെച്ചു

കുവൈറ്റ് : കുവൈറ്റ് സ്വകാര്യ ആരോഗ്യമേഖലയിലെ പ്രമുഖരായ മെട്രോ മെഡിക്കൽ ഗ്രൂപ്പും, ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ ഓൺകോസ്റ്റും ധാരണാപത്രത്തിൽ ഒപ്പുവെച്ചു .മെട്രോ മെഡിക്കൽഗ്രൂപ്പും, ഓൺകോസ്റ്റും ഒപ്പുവെച്ച ധാരണ പ്രകാരം ഓൺകോസ്റ്റ് കസ്റ്റമർ കാർഡുള്ള 3.5 ലക്ഷത്തോളം പേർക്ക് മെട്രോമെഡിക്കൽ ഗ്രൂപ്പിന്റെ ഹോസ്പിറ്റലുകളിലെ വിവിധ സേവനങ്ങൾക്ക് 15 % വരെ ഇളവ് ലഭിക്കുമെന്ന് മാനേജ്‌മെന്റുകൾ സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി . മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ ഹംസ പയ്യന്നൂർ , ഓൺകോസ്റ്റ് സി ഓ ഓ - ടി എ രമേഷ് എന്നിവർ ധാരണാ പത്രത്തിൽ ഒപ്പുവെച്ചു . സമൂഹത്തോടുള്ള പ്രതിബദ്ധത നിറവേറ്റുന്ന കൂടുതൽ പ്രവർത്തനങ്ങൾ നടത്തുമെന്ന് മെട്രോ മാനേജ്‌മെന്റ് വ്യക്തമാക്കി . ഫാർമസി ഉൾപ്പെടെ ആശുപത്രിയിലെ വിവിധ സേവങ്ങൾക്കാണ് ഇളവുകൾ ലഭ്യമാവുക .

Related Posts