ഓട്ടോ എക്‌സ്‌പോയിൽ ലോകത്തെ ആദ്യ ഹൈഡ്രജൻ ഫ്യൂവൽ സെൽ എംപിവി അവതരിപ്പിച്ച് എംജി

ലോകത്തിലെ ആദ്യത്തെ ഹൈഡ്രജൻ ഫ്യുവൽ സെൽ എംപിവി യുണീക്ക് 7 (എംപിവി-ഇയുഎൻഐക്യു 7) ഡൽഹി ഓട്ടോ എക്സ്പോയിൽ എംജി മോട്ടോർ ഇന്ത്യ അവതരിപ്പിച്ചു. മൂന്നാം തലമുറ ഹൈഡ്രജൻ ഫ്യുവൽ സെൽ സാങ്കേതികവിദ്യയുള്ള പുതിയ എനർജി വാഹനങ്ങളാണ് എംജി അവതരിപ്പിച്ചത്. പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളെ അടിസ്ഥാനമാക്കിയുള്ള ശുദ്ധവും കാര്യക്ഷമവുമായ യാത്ര നൽകാനുള്ള എംജിയുടെ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് കമ്പനി പറഞ്ഞു. 2001-ൽ ഫീനിക്‌സ് നമ്പർ 1 ഫ്യുവൽ സെൽ വെഹിക്കിൾ പ്രൊജക്റ്റ് എന്ന നിലയിലാണ് എംജി ഹൈഡ്രജൻ ഫ്യൂവൽ സെൽ സിസ്റ്റം ആദ്യമായി ആരംഭിച്ചത്. ഇപ്പോൾ പുതുതായി വികസിപ്പിച്ചെടുത്ത മൂന്നാം തലമുറ ഫ്യുവൽ സെൽ സിസ്റ്റം പ്രോം പി 390 എന്നറിയപ്പെടുന്നു. സിസ്റ്റം ഉയർന്ന ഊർജ്ജ സാന്ദ്രത, ഉയർന്ന ഈട്, ഉയർന്ന വിശ്വാസ്യത, മികച്ച പാരിസ്ഥിതിക സൗഹൃദം എന്നിവ ഉറപ്പാക്കുന്നു.  പ്രോം P390-യുടെ ഇന്‍റലിജന്‍റ് കൺട്രോൾ പ്രോഗ്രാമുകൾ വാഹനത്തിന് മേൽ കൃത്യമായ നിയന്ത്രണം ഉറപ്പാക്കുന്നു. പാസഞ്ചർ കാറുകൾ, സിറ്റി ബസുകൾ, ട്രക്കുകൾ, മറ്റ് വാഹന പ്ലാറ്റ്ഫോമുകൾ എന്നിവയിൽ ഫ്യുവൽ സെൽ സംവിധാനം ഉപയോഗിക്കാം. നൂതന നീക്കങ്ങളുടെ സ്ഥിരം പര്യായമാണ് എംജി മോട്ടോർ എന്നും മനുഷ്യ കേന്ദ്രീകൃത സാങ്കേതികവിദ്യകളെയും സുസ്ഥിരതയെയും അടിസ്ഥാനമാക്കിയുള്ള വൈവിധ്യമാർന്ന മൊബിലിറ്റി പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുക എന്ന കാഴ്ചപ്പാടുമായാണ് എംജി മോട്ടോർ ഇന്ത്യയിലേക്ക് എത്തിയതെന്നും നൂതന സാങ്കേതികവിദ്യകളുടെ പര്യവേക്ഷണം തുടരുമ്പോൾ തന്നെ മുൻനിര ഹൈഡ്രജൻ ഇന്ധന സെൽ സാങ്കേതികവിദ്യയായ പ്രോം പി 390 ഇന്ത്യയിൽ അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും എംജി മോട്ടോർ ഇന്ത്യ പ്രസിഡന്‍റും മാനേജിംഗ് ഡയറക്ടറുമായ രാജീവ് ചാബ പറഞ്ഞു.

Related Posts