ഇന്ത്യ, ഈജിപ്ത് എന്നീ രാജ്യങ്ങളിലേക്ക് നേരിട്ട് വിമാന സര്‍വീസ് പുനരാരംഭിക്കുന്നതിന് തീയ്യതി നിശ്ചയിച്ചിട്ടില്ല; കുവൈറ്റ് ഡി ജി സി എ.
കുവൈറ്റ്: ഇന്ത്യ, ഈജിപ്ത് എന്നീ രാജ്യങ്ങളിലേക്ക് നേരിട്ട് വിമാന സര്‍വീസ് പുനരാരംഭിക്കുന്നതിന് തീയ്യതി നിശ്ചയിച്ചിട്ടില്ലെന്ന് കുവൈറ്റ് ഡി ജി സി എ വ്യക്തമാക്കി. ഒന്നര വർഷത്തിലധികം നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യയിൽ നിന്ന് നേരിട്ട് കുവൈറ്റിലേക്കുള്ള ആദ്യ വാണിജ്യ വിമാന സർവീസ് വ്യാഴം മുതൽ ആരംഭിച്ചേക്കുമെന്ന പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് തള്ളിയാണ് ഡി ജി സി എ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. വിശദാംശങ്ങൾ വരും മണിക്കൂറുകളിൽ അറിയിക്കുമെന്നും അധികൃധർ വ്യക്തമാക്കി.