രാജസ്ഥാനില്‍ മിഗ് 21 വിമാനം തകര്‍ന്ന് വീണു, 2 പേര്‍ കൊല്ലപ്പെട്ടു

ജയ്പൂര്‍: വ്യോമസേനയുടെ മിഗ് 21 വിമാനം തകര്‍ന്ന് വീണ് രണ്ട് പേര്‍ കൊല്ലപ്പെട്ടു. സൂറത്ത്ഗഡിൽ നിന്ന് പുറപ്പെട്ട വിമാനം രാജസ്ഥാനിലെ ഹനുമൻഗഡിൽ വീടിനു മുകളിലാണ് തകർന്നു വീണത്. പൈലറ്റുമാര്‍ സുരക്ഷിതരാണ്, സാധാരണക്കാരാണ് അപകടത്തില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. വിമാനം തകര്‍ന്നതിന്‍റെ കാരണം ഇനിയും വ്യക്തമല്ല ടേക്ക് ഓഫിന് തൊട്ടു പിന്നാലെ തകരുകയായിരുന്നു. പാരച്യൂട്ട് ഉപയോഗിച്ച് വിമാനത്തിൽനിന്ന് ചാടിയാണ് പൈലറ്റ് രക്ഷപ്പെട്ടത് രക്ഷാദൗത്യത്തിനായി സേനാ ഹെലികോപ്റ്റർ അപകട സ്ഥലത്തെത്തി. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി വ്യോമസേന അറിയിച്ചു

Related Posts